Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്റര്‍ കൊളീജിയറ്റ് കായിക മത്സരങ്ങള്‍ക്ക് തുടക്കമായി.



ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്  കോളേജില്‍  ഇന്റര്‍ കൊളീജിയറ്റ് കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. 34-ാമത് ബിഷപ് തറയില്‍ സ്മാരക വോളിബോള്‍, ടൂര്‍ണമെന്റ് 11-ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ്   17-ാമത് ബിഷപ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്, 9-ത് ഗോള്‍ഡന്‍ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റണ്‍  എന്നീ മത്സരങ്ങളാണ് ഒക്ടോബര്‍ 22 മുതല്‍ 30 വരെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്നത്. 



.

ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍, MLA നിര്‍വഹിച്ച സമ്മേളനത്തില്‍ ഉഴവൂര്‍ പള്ളി വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫ്, ഡോ ബെന്നി കുര്യാക്കോസ് , യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക സജീവന്‍, പ്രൊഫ OA ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് KC എന്നിവര്‍ പ്രസംഗിച്ചു. കായികവിഭാഗം മുന്‍ മേധാവി ഡോ MS തോമസിനെ അനുസ്മരിച്ചു. ഉദ്ഘാടന മത്സരത്തില്‍ അങ്കമാലി  ഡി.ഐ. എസ്. ടി. കോളേജ്   ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിനെ പരാജയപ്പെടുത്തി. വോളിബോള്‍ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്ടോബര്‍ 24 നു ഉച്ചക്ക് 1 മണിക്ക് കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ്  നിര്‍വ്വഹിക്കും.

Post a Comment

0 Comments