കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി. ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സും, ഹരിതകര്‍മ്മ സേനാംഗങ്ങളും, തൊഴിലുറപ്പു തൊഴിലാളികളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയത്. ഹൈവേ ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ പതിച്ച് വാര്‍ഡ് മെമ്പര്‍ മിനി ജറോം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി, ചേര്‍പ്പുങ്കല്‍ റെഡിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഔസേപ്പച്ചന്‍ കളത്തൂര്‍ എന്നിവര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ശുചിത്വ സന്ദേശം നല്‍കി.
0 Comments