Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'മഴവില്‍ക്കൂട്ടം' ചിത്രരചന മത്സരം സംഘടിപ്പിച്ചു.



ഗാന്ധിജയന്തി അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ പട്ടിത്താനം സെന്റ് ബോണിഫസ് യു.പി സ്‌കൂളും വാറ്റുപുര യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും,  സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  'മഴവില്‍ക്കൂട്ടം' ചിത്രരചന മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങളാണ് നടന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോതനല്ലൂര്‍ ഇമ്മാനുവല്‍സ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനി ശ്രീലേഖ സുരേഷ് ഒന്നാം സ്ഥാനവും തലയോലപ്പറമ്പ് എ.ജെ.ജെ.എം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഭദ്ര എസ്. സജി രണ്ടാം സ്ഥാനവും ഇതേ സ്‌കൂളിലെ തന്നെ അമേയ അനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗംത്തില്‍ കളത്തൂര്‍ ഗവ യു.പി.എസ്. വിദ്യാര്‍ത്ഥി എം. ആകാശ് മോന്‍ ഒന്നാം സ്ഥാനവും, ഇളംപള്ളി ഗവ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ വി.എ. അഭിജിത്ത്, വി.എ. സേതുലക്ഷ്മി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. എല്‍.പി. വിഭാഗത്തില്‍ വെട്ടിമുകള്‍ സെയ്ന്റ് പോള്‍സ് സ്‌കൂളിലെ വി.എ. ആദിദേവ്,  കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ എ.വി. ദേവദത്ത്, കുറവിലങ്ങാട് ഗവ .എല്‍.പി.എസിലെ ജാനറ്റ് ഷിജോ എന്നിവര്‍ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  സമ്മേളനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക ആനി പി. ജോണ്‍ അധ്യക്ഷയായി. പഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, പി.ടി.എ. പ്രസിഡന്റ് എന്‍.ഐ. റെജി,  ക്ലബ് പ്രസിഡന്റ് കെ.ജെ. വിനോദ്, സെക്രട്ടറി പി.എസ്. ഗംഗാദത്തന്‍,  ജോയിന്റ് സെക്രട്ടറി ജെറിന്‍ ജോസഫ്, എക്സിക്യുട്ടീവ് അംഗങ്ങളായ ബിജു ജോസഫ്, സനേഷ് ജോസഫ്, ക്ലബ്ബ് അംഗങ്ങളായ സോണി ജോസഫ്, ബിബിന്‍ ബാബു, സി.ജെ. ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്. രതീഷ്, ഖജാന്‍ജി കെ. മനു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments