Breaking...

9/recent/ticker-posts

Header Ads Widget

കോക്കാട്ട് - ഇടയ്ക്കാട്ട് പാടശേഖരത്ത് ഇനി രക്തശാലി നെല്‍വിത്തുകള്‍ വിളയും.



കാല്‍നൂറ്റാണ്ട് തരിശായി കിടന്ന മല്ലികശ്ശേരിയിലെ , കോക്കാട്ട് - ഇടയ്ക്കാട്ട് പാടശേഖരത്ത് ഇനി രക്തശാലി നെല്‍വിത്തുകള്‍ വിളയും. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമായ രക്തശാല നെല്‍ വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ് മുഖ്യ പ്രഭാഷണം നടത്തി.എലിക്കുളം കൃഷി ഓഫീസര്‍ കെ.പ്രവീണ്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട് ,ആശ റോയ് സെല്‍വി വില്‍സണ്‍, ദീപ ശ്രീജേഷ്, അഖില്‍ അപ്പുക്കുട്ടന്‍,.ജയിംസ് ജീരകത്ത് ,യമുന പ്രസാദ്, പാടശേഖര ഉടമകളായ  മാത്യു കോക്കാട്ട്, ജോജോ ഇടയ്ക്കാട്ട്,എലിക്കുളം  നാട്ടു ചന്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെച്ചൂര്‍ , കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിന്‍ മണ്ഡപത്തില്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments