എം.സി റോഡില്‍ കോട്ടയം കോടിമത നാലുവരിപ്പാതയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും സ്‌കൂട്ടറും ഇടിച്ച് യാത്രക്കാരന് പരിക്ക്. ഇത്തിത്താനം സ്വദേശിയായ വര്‍ഗീസ് (65)നെ പരിക്കുകളോടെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോടിമത നാലുവരിപ്പാതയില്‍ കൊണ്ടോടി പമ്പിനു മുന്നിലായിരുന്നു അപകടം. ഡിവൈഡര്‍ അവസാനിക്കുന്ന ഭാഗത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയെ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ സ്‌കൂട്ടര്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
0 Comments