Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ സെന്റ്‌റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്റര്‍ കൊളീജിയറ്റ് കായിക മേളകള്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെ



ഉഴവൂര്‍ സെന്റ്‌റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്റര്‍ കൊളീജിയറ്റ് കായിക മേളകള്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെ നടക്കും. 34-ാമത് ബിഷപ് തറയില്‍ സ്മാരക വോളിബോള്‍, ടൂര്‍ണമെന്റ് വനിതകള്‍ക്കായുള്ള 11-ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ്,   17-ാമത് ബിഷപ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്, 9-ാമത് ഗോള്‍ഡന്‍ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയാണ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്  കായികമേളയിലെ വിവിധ മത്സരയിനങ്ങള്‍. ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ 21 ന് രാവിലെ 9.30 ന്  മുന്‍ രാജ്യാന്തര വോളിബോള്‍ താരവുമായ മാണി സി കാപ്പന്‍ MLA നിര്‍വഹിക്കും. 


.

സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിക്കും. വോളിബോള്‍ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്ടോബര്‍ 24 നു ഉച്ചക്ക് 1 മണിക്ക് കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് നിര്‍വ്വഹിക്കും. പ്രോ. മാനേജര്‍ ഡോ. ടി.എം. ജോസഫ് അധ്യക്ഷനായിരിക്കും. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്ടോബര്‍ 30 ന് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി.  ബിജു കെ. സ്റ്റീഫനും എം.ജി യൂണിവേഴ്സിറ്റി മൂന്‍ രജിസ്ട്രാറും കോട്ടയം അതിരൂപത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ജോസ് ജെയിംസും നിര്‍വഹിക്കും്.  സംസ്ഥാനത്തെ മികച്ച കായിക പ്രതിഭകളുടെ പ്രകടനം കാണാന്‍  കായിക മേള പ്രേമികള്‍ക്കും  വേദിയൊരുക്കുകയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ്, ബര്‍സാര്‍ ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍, ടൂര്‍ണമെന്റ് കണ്‍വീനറും വൈസ് പ്രിന്‍സിപ്പലുമായ ഡോ തോമസ് കെ.സി., ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി സെക്രട്ടറി ഡോ. മാത്യുസ് എബ്രഹാം, അഭിഷേക് തോമസ് എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments