Breaking...

9/recent/ticker-posts

Header Ads Widget

ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നേത്രപരിശോധനയും, ഹോമിയോ മെഡിക്കല്‍ ക്യാമ്പും നിയമ ബോധവത്കരണ ക്ലാസും



ലയണ്‍സ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെയും, മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നേത്രപരിശോധനയും, ഹോമിയോ മെഡിക്കല്‍ ക്യാമ്പും നിയമ ബോധവത്കരണ ക്ലാസും, മാനസിക ആരോഗ്യ ക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് MP നിര്‍വഹിച്ചു. ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോസഫ് എന്ന അധ്യക്ഷയായിരുന്നു. ലയണ്‍സ് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.


.

 ലീഗല്‍ സര്‍വീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് നിക്‌സണ്‍ കെ അറക്കല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ബി ഹരിദാസ്, വാര്‍ഡ് മെബര്‍ സ്മിതാ ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഡ്വ: റോണി ജോസ്, ഡോക്ടര്‍ അശ്വതി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫിലിപ്പ് ജോസ്, വി.എ സെബാസ്റ്റ്യന്‍, ബെന്നി തയ്യില്‍, ഷാജി മണിയമ്മാക്കല്‍, ജോര്‍ജ്ജ് റ്റി.എം, ജെയിംസ് ആഗസ്റ്റിന്‍, ജ്യോതി ലക്ഷ്മി, സിസ്റ്റര്‍ ചൈതന്യ തെരേസാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നേത്ര പരിശോധനാ ക്യാമ്പ് ഐ മൈക്രോ സര്‍ജറി ഹോസ്പിറ്റല്‍ തിരുവല്ലയും, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് പാലാ ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ ആശുപത്രിയും  നയിച്ചു. മുന്നൂറോളം പേര്‍ മെഡിക്കല്‍ ക്യാമ്പുകളില്‍പങ്കെടുത്തു.

Post a Comment

0 Comments