ആണ്ടൂര്‍ ഭാരത് പാരാ മെഡിക്കല്‍ കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. പാലാ റോട്ടറി ക്ലബ്ബിന്റെയും ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റല്‍, പാലാ കാര്‍മല്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മെഡിക്കര്‍ ക്യാമ്പ് നടന്നത്. പ്രമേഹ രോഗനിര്‍ണ്ണയം, പ്രമേഹ സങ്കീര്‍ണ്ണതകളുടെ പരിശോധന, യൂറിക് ആസിഡ്, ന്യൂറോപ്പതി എന്നിവയും ത്വക് രോഗപരിശോധനയും ക്യാമ്പിനോടനുബന്ധിച്ച് നടന്നു. ഭാരത് കോളജ് ഹാളില്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. അഗസ്റ്റ്യന്‍ ജോസ് അധ്യക്ഷനായിരുന്നു. ഭാരത് കോളേജ് ഡയറക്ടര്‍ MR രാജ്‌മോഹന്‍ നായര്‍ സ്വാഗതമാശംസിച്ചു. പ്രശസ്ത ഫിസിഷ്യനും ഡയബറ്റൊളജിസ്റ്റുമായ ഡോ. G ഹരീഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കിന്‍ സ്‌പെഷലിസ്റ്റ് ഡോ. സിസ്റ്റര്‍ പ്രശാന്തി, പഞ്ചായത്തംഗം പ്രസീദ സജീവ് , റൊണാള്‍ഡ് ബഞ്ചമിന്‍ ആന്റണി, ലിസ്സി മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments