ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലാ സെന്റ്. തോമസ് കോളേജ് എന്‍.സി.സി നേവല്‍ വിംഗ് കേഡറ്റ്‌സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കിടങ്ങൂരിലെ വിനോദസഞ്ചാര കേന്ദ്രമായ കാവാലിപ്പുഴ മിനി ബീച്ചും പരിസരവും എന്‍.സി.സി നേവല്‍ വിംഗ് കേഡറ്റ്‌സ് ശുചീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ എന്‍.സി.സി നേവല്‍ വിംഗ് എ.എന്‍.ഓ Sub Lt Dr Anish cyriac ന്റെ നേതൃത്വത്തില്‍ ആണ് ശുചീകരണം നടന്നത്. പ്രകൃതിയെ പരിപാലിക്കുന്നതോടൊപ്പം സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കാന്‍ കേഡറ്റുകള്‍ക്ക് സാധിച്ചു.കാവാലിപുഴയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രകൃതിയെ പൂര്‍ണ ഭംഗിയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി രമേഷ് കിടങ്ങൂര്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
0 Comments