Breaking...

9/recent/ticker-posts

Header Ads Widget

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രൊളിയം ട്രേഡേഴ്‌സ് അനുശോചനം രേഖപ്പെടുത്തി.



പെട്രോള്‍ പമ്പിന് NO C നല്‍കിയതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ ADM നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രൊളിയം ട്രേഡേഴ്‌സ് അനുശോചനം രേഖപ്പെടുത്തി. പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് NOC നല്‍കുന്നതുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങളും അഴിമതിയും നടക്കുന്നതായി Ak FPT പരാതി ഉന്നയിച്ചിരുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷക്കാലമായി പെട്രോള്‍ പമ്പുകള്‍ക്ക് NOC നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണയ്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. 


.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഓയില്‍ കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്. മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായാണ് ആക്ഷേപമുയരുന്നത്. 2018 വരെ 1500 ഓളം പമ്പുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 3000ത്തിലധികം പമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പമ്പുകളുടെ എണ്ണം ഇരട്ടിയായതോടെ വില്പനയില്‍ കുറവുണ്ടായിട്ടുണ്ട്. പമ്പുകളില്‍ സെയില്‍സ് ഡ്രോപ് ഉണ്ടാവുമ്പോള്‍ ഒരേ സ്ഥലത്ത് ഓയില്‍ കമ്പനികള്‍ മത്സരിച്ച് പമ്പുകള്‍ അനുവദിക്കുന്നതും, വില്പനയെ ബാധിക്കുന്നുണ്ട്. ലൊക്കേഷന്‍ ഐഡന്റിഫൈ ചെയ്ത് ഭൂമിതരപ്പെടുത്തി NO C വാങ്ങിക്കൊടുക്കുന്ന മാഫിയ സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായും ഇത്തരം കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും AKFPT ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ടോമി തോമസ് ,വൈ അഷറഫ്, മൈതാനം വിജയന്‍, പി.സി മാത്യു, സുനില്‍ എബ്രഹാം, ജൂബി അലക്‌സ് എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments