Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗാഡലൂപ്പെ മാതാ ദേവാലയത്തില്‍ മരിയന്‍ പ്രദര്‍ശനവും ജപമാല വാഹന റാലിയും നടന്നു.



പാലാ ഗാഡലൂപ്പെ മാതാ ദേവാലയത്തില്‍ മരിയന്‍ പ്രദര്‍ശനവും ജപമാല വാഹന റാലിയും നടന്നു. ആഗോള കത്തോലിക്കാ സഭ ഒക്ടോബര്‍ മാസം ജപമാല മാസ മായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഗാഡലൂപ്പേ മാതാ ദേവാലയത്തില്‍ പ്രദര്‍ശനവും  ജപമാല റാലിയും നടന്നത്. തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല വാഹന റാലി  പ്രവിത്താനത്ത് നിന്നും ആരംഭിച്ചു. ഭക്തിനിര്‍ഭരയായ ജപമാല റാലി പാലാ ടൗണ്‍ വഴി ദേവാലയത്തില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് സ്‌നേഹ വിരുന്നും മരിയന്‍ എക്‌സിബിഷനും നടന്നു. 


.

എക്‌സിബിഷനില്‍ 1500ല്‍ പരം വ്യത്യസ്തമായ ജപമാലകളും മാതാവിന്റെ വിവിധതരം ചിത്രങ്ങളും തിരുസ്വരൂപങ്ങളും പ്രദര്‍ശിപ്പിച്ചു. എക്‌സിബിഷന്‍ കാണാന്‍ നിരവധി ഭക്തരെത്തി. രാത്രി 10 മണിയോടെ എക്‌സിബിഷന്‍ സമാപിച്ചു. വികാരി ഫാ.ജോഷി പുതുപ്പറമ്പില്‍, ടി.വി ജോര്‍ജ്, മാമച്ചന്‍ ജോസഫ് ,ജൂബി ജോര്‍ജ്, ഷിബു വില്‍ഫ്രെഡ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments