Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം കുടുംബക്ഷേമ കേന്ദ്രത്തിന്റ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള മെന്‍സ്ട്രല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടി



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള തെള്ളകം കുടുംബക്ഷേമ കേന്ദ്രത്തിന്റ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള മെന്‍സ്ട്രല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടി അംബേദ്കര്‍ അംഗന്‍വാടിയില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍  സിന്ധു കറുത്തേടത്തിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  കൗണ്‍സിലര്‍ ടോമി പുളിന്താനം ഉദ്ഘാടനം  ചെയ്തു. ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സജിത കെ.എസ്.,  ഡോ. റിയാ മരിയ പോള്‍ എന്നിവര്‍ ക്ലാസ് എടുത്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുമ വി.ജി, MLSP രാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ മെന്‍സ്ട്രല്‍ കപ്പ്  സൗജന്യമായി വിതരണം ചെയ്യുമെന്ന് കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രശ്മി രാമചന്ദ്രന്‍ അറിയിച്ചു.


.


Post a Comment

0 Comments