ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ആദരിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുമാനൂരില്‍ നിന്നും പാലായ്ക്ക് സര്‍വീസ് പോയ M and M ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ബസ് കണ്ടക്ടര്‍ ജോസ്‌മോന്‍ മാത്യുവും ഡ്രൈവര്‍ സാന്‍ കെ സണ്ണിയും ചേര്‍ന്നാണ് മാര്‍സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത്. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി . ശ്യാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വേല്‍ ഗൗതം, ആശാ കുമാര്‍ ബി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ ജോര്‍ജ് വര്‍ഗീസ്, സജിത്ത്, സുരേഷ് കുമാര്‍, ഗണേഷ് കുമാര്‍ , ജെറാള്‍ഡ് വില്‍സ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ബസ് ജീവനക്കാരെ ആദരിച്ചത്.
0 Comments