കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം പാലാ കിഴതടിയൂര്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഫ്രാന്‍സിസ് ജോര്‍ജ് MP ഉദഘാടനം ചെയ്തു. KCEF ജില്ലാ പ്രസിഡന്റ് രാജു മാത്യു അധ്യക്ഷനായിരുന്നു. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് മുന്‍ വിജയപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു K കോരയ്ക്കും മികച്ച ജൈവകര്‍ഷനായ KCEF മുന്‍പ്രസിഡന്റ് PGഷാജിമോനും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മാണി Cകാപ്പന്‍ MLA ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. Dcc പ്രസിഡന്റ് നാട്ടകം സുരേഷ് ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. M രാജു, ED സാബു എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മനു P കൈമള്‍, ജോഷി ഫിലിപ്പ് , അഡ്വ ജിഗോപകുമാര്‍, KK സന്തോഷ് , അഡ്വ ബിജു പുന്നത്താനം അഡ്വ ജോമോന്‍ ഐക്കര , N സുരേഷ്, അരുണ്‍ J മൈലാടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി.
0 Comments