മുത്തോലിക്കവലയില്‍ ഡിവൈഡറുകള്‍ അപകടക്കെണിയൊരുക്കുന്നു. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്തതുകൊണ്ട് വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടങ്ങള്‍ പതിവാകുകയാണ്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയിലെ തിരക്കേറിയ ജംഗ്ഷനിലെ ഡിവൈഡറിന് സമീപം അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വ്യാഴാഴ്ച വെളുപ്പിന് തടി കയറ്റിയെത്തിയ ലോറി ഡിവൈഡറില്‍ കയറി അപകടത്തില്‍ പെട്ടിരുന്നു. രാത്രികാലങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. അപകടത്തെ തുടര്‍ന്ന് ഡിവൈഡര്‍ തകര്‍ന്ന നിലയിലാണ്. എത്രയും വേഗം ഡിവൈഡര്‍ പുനര്‍ നിര്‍മ്മിക്കണമെന്നും, അപകട സൂചികാ ബോര്‍ഡ് സ്ഥാപിയ്ക്കണമെന്നും ആവശ്യം ശക്തമാവുകയാണ്.
0 Comments