Breaking...

9/recent/ticker-posts

Header Ads Widget

ശുചിത്വ സന്ദേശ റാലിയും ശുചീകരണ പരിപാടിയും ബയോ വേസ്റ്റ് ബിന്നുകളുടെ വിതരണവും



മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ റാലിയും ശുചീകരണ പരിപാടിയും ബയോ വേസ്റ്റ് ബിന്നുകളുടെ വിതരണവും നടന്നു. നഗരസഭാ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലിയില്‍ ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മംഗളം എന്‍ജിനീയറിങ് കോളേജ് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ അണിനിരന്നു. ടൗണിലൂടെ ചുറ്റി സഞ്ചരിച്ച റാലി തിരികെ നഗരസഭാങ്കണത്തില്‍ സമാപിച്ചു.  ബയോ വേസ്റ്റ് ബിന്നുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, മറ്റ് കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.  നഗരസഭ ഓഫീസിന്റെ പരിസരവും ബസ് സ്റ്റാന്‍ഡ് പരിസരവും ഹരിത കര്‍മ്മ സേനാംഗങ്ങളും, മംഗളം കോളേജ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശുചീകരിച്ചു.



Post a Comment

0 Comments