കോട്ടയം കുമാരനല്ലൂരില്‍ സ്‌കൂട്ടറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് പരിക്ക്. പൈക പനമറ്റം ദീപാഞ്ജലിയില്‍ യദുവിന്റെ ഭാര്യ ദേവികയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ന് കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന്റെ ഭാഗത്തായിരുന്നു അപകടം. മേല്‍പ്പാലം ഇറങ്ങി കോട്ടയം ഭാഗത്തേയ്ക്കു പോകുന്നതിനിടയില്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ദേവികയെ നാട്ടുകാര്‍ ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി.
0 Comments