Breaking...

9/recent/ticker-posts

Header Ads Widget

പാലാ സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നു.



മൂന്നു പതിറ്റാണ്ടിനുശേഷം പാലാ സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നു. കായികമേളയുടെ  സ്വാഗതസംഘ രൂപീകരണ യോഗം പാലാ മുത്തോലി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്നു. മാണി C കാപ്പന്‍ MLA യോഗം ഉദ്ഘാടനം ചെയ്തു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. 151 അംഗ സ്വാഗത സംഘത്തിനും 16 സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി. മാണി c കാപ്പന്‍ MLAയാണ്  സ്വാഗത സംഘം ചെയര്‍മാന്‍.  മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവന്‍ വര്‍ക്കിംഗ് ചെയര്‍മാനും, സ്‌കൂള്‍ സൂപ്രണ്ട്  സജിത്ത് ആര്‍.എസ് ജനറല്‍ കണ്‍വീനറും, പി.ടി.എ. വൈസ് പ്രസിഡന്റ് വേണു വേങ്ങക്കല്‍ വൈസ് ചെയര്‍മാനും ആയിരിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില മാത്തുക്കുട്ടി, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, മുത്തോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയാ രാജു,  ജോയിന്റ് ഡയറക്ടര്‍ സിറ്റര്‍ അനി എബ്രഹാം,  ആര്‍ഡിടിഇ കോതമംഗലം അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷ് ആര്‍,   മുത്തോലി പഞ്ചായത്ത്  മെമ്പര്‍മാരായ പുഷ്പ ചന്ദ്രന്‍, രാജന്‍ മുണ്ടമറ്റം, ഫിലോമിന ഫിലിപ്പ്, ഷീബാ റാണി, ശ്രീജയ ,ജിജി ജേക്കബ് ,ആര്യ, ശശി ,സിജു മോന്‍, വേണു വേങ്ങക്കല്‍, സജിത്ത് ആര്‍.എസ്സ്, ആന്റണി കെ സി, സുരേഷ് ട്രാഫിക് എസ് ഐ പാലാ, സത്യപാല്‍ ഡിഇഒ പാലാ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments