Breaking...

9/recent/ticker-posts

Header Ads Widget

കീഴമ്പാറ അങ്കണവാടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സൗന്ദര്യവത്കരണ പരിപാടികളും നടന്നു



ഓം റാം ലൈബ്രറി 'ബട്ടര്‍ഫ്‌ളൈ മിഷന്റെ' ഭാഗമായി കീഴമ്പാറ അങ്കണവാടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സൗന്ദര്യവത്കരണ പരിപാടികളും നടന്നു. അങ്കണവാടിയ്ക്കു മുന്നില്‍ ശലഭച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി റോയി ജേക്കബ്, ചെടി നട്ട്, ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സൗന്ദര്യവത്കരണത്തിനും വാര്‍ഡു മെമ്പര്‍ നിഷ ഷൈബി നേതൃത്വം നല്‍കി. കുടുംബശ്രീ, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് ഗ്രൂപ്പുകളും അങ്കണവാടി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.



Post a Comment

0 Comments