Breaking...

9/recent/ticker-posts

Header Ads Widget

അനധികൃതമായി കാറില്‍ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്‌സൈസ് സംഘം പിടികൂടി.



അനധികൃതമായി കാറില്‍ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്‌സൈസ് സംഘം സിനിമാ സ്‌റ്റൈലില്‍  പിന്തുടര്‍ന്ന് പിടികൂടി. മേവടയില്‍ അനധികൃത മദ്യ വില്പന നടത്തിയിരുന്ന സ്രാമ്പിക്കല്‍ രാജീവിനെയാണ് (34)  പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാറില്‍ നിന്നും 18 കുപ്പി വിദേശമദ്യം എക്‌സൈസ് കണ്ടെടുത്തു. മദ്യം കടത്തിയ കാര്‍  കസ്റ്റഡിയില്‍ എടുത്തു.

.

 വ്യാഴാഴ്ച വൈകിട്ട് പാലാ ബൈപ്പാസില്‍ എക്‌സൈസ് സംഘം കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് കൊട്ടാരമറ്റം ഭാഗത്ത് നിന്നാണ് പിടികൂടിയത്.  അനധികൃത ചാരായ വില്പന ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ് പിടിയിലായത്.  എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം മായ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ് തോമസ്, പ്രിവന്റിവ് ഓഫീസര്‍മാരായ മനു ചെറിയാന്‍,തന്‍സീര്‍ EA, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ അനന്തു, ഹരികൃഷ്ണന്‍, സുമിത മോള്‍, ഡ്രൈവര്‍ സുരേഷ് ബാബു എന്നൊരു ഉള്‍പ്പെട്ട സംഘമാണ് കാര്‍ റോഡില്‍ തടഞ്ഞ് പ്രതിയെപിടികൂടിയത്.

Post a Comment

0 Comments