അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസില്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാര്‍ച്ചനയും, സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചത്. ഗാന്ധി വന്ദനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സിബി ജോസഫ് നിര്‍വഹിച്ചു. പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കല്‍, പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകരായ സിറില്‍ സൈമണ്‍, അനിറ്റ് ടോം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
0 Comments