Breaking...

9/recent/ticker-posts

Header Ads Widget

സൗപര്‍ണ്ണികയുടെ നേതൃത്വത്തില്‍ ഉഴവൂരില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു.



വാര്‍ധക്യം ആഘോഷമാക്കാം എന്ന സന്ദേശവുമായി മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സൗപര്‍ണ്ണികയുടെ നേതൃത്വത്തില്‍ ഉഴവൂരില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  ഗാന്ധിജയന്തി ദിനത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചത്. ഉഴവൂര്‍ OLL HSS ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച കൂട്ടനടത്തം ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഉഴവൂര്‍ പള്ളി വികാരി ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍ സാഹിത്യകാരനായ Sp നമ്പൂതിരി എന്നിവര്‍ സന്ദേശം നല്‍കി. പ്രായത്തിന്റെ അവശതകള്‍ മറന്ന് ചുറുചുറുക്കോടെ  വയോജനങ്ങള്‍ കൂട്ടനടത്തത്തില്‍ പങ്കു ചേര്‍ന്നു. പഞ്ചായത്ത് ജംഗ്ഷനില്‍ കൂട്ടനടത്തം സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് KM തങ്കച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞയെടുത്ത് സൗഹൃദങ്ങള്‍ പങ്കുവച്ച് ഗാന്ധി ജയന്തി ദിനം അവിസ്മരണീയമാക്കുകയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍.  സൗപര്‍ണിക രക്ഷാധികാരി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി,  പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, സെക്രട്ടറി Ku എബ്രഹാം, മാനുവല്‍ എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍ വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments