പെരുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ക്ലബ് ഓഫ് ചാരിറ്റി ആന്റ് കള്‍ച്ചര്‍ നടപ്പാക്കുന്ന തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഉദ്ഘാടനവും, നവീകരിച്ച ആദ്യ വീടിന്റെ കൈമാറ്റവും നടന്നു. ഗാന്ധിജയന്തി ദിനത്തില്‍ മൂര്‍ക്കാട്ടിപ്പടി എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ മാനേജിംങ്ങ് ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാരുണ്യ പ്രവര്‍ത്തകരായ റവ.ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.തോമസ് വി.തോമസ്, ബ്രദര്‍.ജയ്‌സണ്‍ സക്കറിയ, സിസ്റ്റര്‍ മേരി ലൂസി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പദ്ധതിയിലെ അംഗങ്ങള്‍ മാസം തോറും 500 രൂപ വീതം സ്വരൂപിച്ച് നിര്‍ദ്ധനരായവരുടെ വാസയോഗ്യമല്ലാത്ത വീടുകള്‍ പുനരുദ്ധരികരിച്ച് നല്‍കുന്ന പദ്ധതിയാണ് തല ചായ്ക്കാനൊരിടം. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, രാജു തെക്കേക്കാല, എന്‍.യു. ജോണി, യു.വി. ജോണ്‍, പുഷ്‌കരന്‍ അരീക്കര, ബൈജു ചെത്തുകുന്നേല്‍, വി.എ. മാത്യു, കെ.ജെ. രാജു കൈമാലില്‍, ടി. എം. സദന്‍, റോയി ചെമ്മനം, അഡ്വ.രാജ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments