Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയിലെ രാത്രികാല തട്ടുകടകളില്‍ പരിശോധന നടത്തി.



ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ രാത്രികാല തട്ടുകടകളില്‍ പരിശോധന നടത്തി. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍ കെ.എ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. 

.

മോശമായ സാഹചര്യങ്ങളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുന്നതും  ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ക്കും  പൊതു ജനാരോഗ്യ നിയമപ്രകാരം നോട്ടീസുകള്‍ നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  മറൈന്‍ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ  പി.ജി. ശ്രീനിവാസന്‍, ബിജു എസ് നായര്‍, രാജീവ് എസ്.ആര്‍, നിഷമോള്‍  എ.ജെ.എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന്  അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍  രശ്മി രാമചന്ദ്രന്‍ അറിയിച്ചു.

Post a Comment

0 Comments