Breaking...

9/recent/ticker-posts

Header Ads Widget

സിബിഎസ്ഇ കോട്ടയം സെന്‍ട്രല്‍ സഹോദയ കോണ്‍ക്ലേവ് കലോത്സവം ഭാവസുധയ്ക്ക് തുടക്കമായി



സിബിഎസ്ഇ കോട്ടയം  സെന്‍ട്രല്‍ സഹോദയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്ന കലോത്സവം ഭാവസുധയ്ക്ക്  കോട്ടയം ബേക്കര്‍ വിദ്യാ പീഠില്‍ തുടക്കമായി. 16 സ്‌കൂളുകളില്‍ നിന്നുളള ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് കോട്ടയം ബേക്കര്‍വിദ്യാപീഠ് സ്‌കൂളിലെ എട്ടു വേദികളിലായി നടക്കുന്ന സിബിഎസ്ഇ കോട്ടയം  സെന്‍ട്രല്‍ സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. സംഗീത സംവിധായകന്‍ ബെന്‍ വര്‍ഗീസ് ചെറിയാന്‍ കലാമേള ഉദ്ഘാടനം ചെയ്തു. 


.

സി എസ് സി കെ പ്രസിഡന്റ് വിനീത ജി. നായര്‍, സെക്രട്ടറി നിനി എബ്രാഹാം, മുഖ്യ സംഘാടക ഡോ. ബെസ്സി എ വര്‍ക്കി, എന്‍ നീലകണ്ഠന്‍, ആര്‍ രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. ഭാവസുധ കലോത്സവത്തിലെ ഒന്നും, രണ്ടും സ്ഥാനക്കാരാകുന്നവര്‍ പാലക്കാട് നവംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

Post a Comment

0 Comments