Breaking...

9/recent/ticker-posts

Header Ads Widget

സ്തനാര്‍ബുദ ബോധവത്കരണം നടത്തി



വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കോട്ടയം നല്ല ഇടയന്‍ ദേവാലയത്തിലെ ആശാകിരണം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവത്കരണം നടത്തി. കോട്ടയം മുനിസിപ്പാലിറ്റി വാര്‍ഡ് 15 ലിറ്റില്‍ ഗാര്‍ഡന്‍ അംഗനവാടിയില്‍ നടന്ന സ്തനാര്‍ബുദ ബോധവത്കരണ പരിപാടി വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റ്യന്‍ ബിനോയ് മേച്ചേരില്‍, ഉദ്ഘാടനം ചെയ്തു. 

 ബ്രെസ്റ്റ് ക്യാന്‍സര്‍ സര്‍വൈവര്‍  ഷൈലജ ജോസ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍  അജിത് പൂഴിത്തറ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ കം ട്രെയിനര്‍ സേതു പാര്‍വതി സ്തനാര്‍ബുദത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആശാകി രണം കോഓര്‍ഡിനേറ്റര്‍ പ്രമിള ജോര്‍ജ് , ഹാര്‍മിസ് ബിജു, മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി ഗൈഡ് ക്യാപ്റ്റന്‍ ഡോ മജ്ഞു ജോയി, ,icds സൂപ്പര്‍വൈസര്‍ റീന നസിം , മൗണ്ട് കാര്‍മല്‍ HSS അധ്യാപിക  സേജ മോള്‍ , ADS President  ഉഷാ ഗോപി , ADS Secretary ശോശാമ്മ സിന്ധു സി.ഡി. എന്നിവര്‍ പ്രസംഗിച്ചു. 





Post a Comment

0 Comments