Breaking...

9/recent/ticker-posts

Header Ads Widget

ബസിനുള്ളില്‍ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.



സ്വകാര്യ ബസിനുള്ളില്‍ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാര്‍  ആശുപത്രിയില്‍  എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി.  ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ - ഗാന്ധിനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം ആന്‍ഡ് എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറില്‍ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആര്‍പ്പൂക്കര സ്വദേശിയായ  യുവാവാണ് കുമ്മണ്ണൂര്‍ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റില്‍ നിന്നു കുഴഞ്ഞു വീണത്. 


യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടന്‍ കണ്ടക്ടര്‍ ഉണ്ണി  ഡ്രൈവര്‍ ഷാനിനെ വിവരം അറിയിച്ചു. ബസിന്റെ പ്ലാറ്റ് ഫോമില്‍ കിടന്ന യുവാവിനെ കണ്ടക്ടര്‍ ഉണ്ണി മടിയിലേക്ക് എടുത്തു കിടത്തിയ ശേഷം ബസ്  മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരും ബസ് ജീവനക്കാരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിയോട് സഹകരിച്ചു. യുവാവിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍  എത്തിച്ച ശേഷം ബസ് തിരികെ പോയി യാത്രക്കാരെ ഇറക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചു വരുന്നു. ഡ്രൈവര്‍ കുറവിലങ്ങാട് സ്വദേശി ഷാനിന്റെയും കണ്ടക്ടര്‍ കിടങ്ങൂര്‍ സ്വദേശി ഉണ്ണിയുടേയും സമയോചിതമായ പ്രവര്‍ത്തിയെ ആശുപത്രി അധികൃതരും അനുമോദിച്ചു.



Post a Comment

0 Comments