മുത്തോലി പഞ്ചായത്തിലെ കടപ്പാട്ടൂരില്‍ കടപ്പാട്ടൂര്‍ പന്ത്രണ്ടാം മൈല്‍ ബൈപാസില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞയാഴ്ച കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും അവരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
മാലിന്യം സ്ഥാപിക്കുന്നവരെ പിടികൂടാന്‍ വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത് ക്യാമറയും സ്ഥാപിച്ചിരുന്നു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് രഞ്ചിത്ത് ജി മീനാഭവന്‍ പറഞ്ഞു. ബൈപ്പാസിലെ മാലിന്യ നിക്ഷേപം ഒഴിവാക്കാനായി ഇരുവശങ്ങളിലും സൗന്ദര്യവല്‍ക്കരണം നടത്തി ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കാന്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് സമീപത്തു തന്നെ കക്കൂസ് മാലിന് വീണ്ടും തള്ളിയത്.
0 Comments