Breaking...

9/recent/ticker-posts

Header Ads Widget

സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം



സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം സര്‍ഗ്ഗസംഗമം  2024ന് ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളില്‍ തുടക്കമായി. കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോര്‍ജ് അധ്യക്ഷത ചടങ്ങില്‍ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി,  റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. 

മോന്‍സ് ജോര്‍ജ് എംഎല്‍എ  പ്ലാവ് എന്ന പുസ്തകം പ്രകാശനം ചെയ്തു .  ജോര്‍ജ് കുളങ്ങര, അനുഗ്രഹ പ്രഭാഷണം നടത്തി.  സര്‍ഗ്ഗസംഗമം ജനറല്‍ കണ്‍വീനര്‍ ശ്രീമതി സുജ കെ ജോര്‍ജ്,  ലേബര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര  സഹോദയ കോട്ടയം വര്‍ക്കിങ് പ്രസിഡണ്ട് ഫാ. ഷിജു പറത്താനം, സഹോദയ ട്രഷറര്‍ ഫാ. ജോഷ് കെ. , കവിത ആര്‍. സി. എന്നിവര്‍ സംസാരിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം എന്നീ  ജില്ലകളിലെ 120 സ്‌കൂളുകളില്‍ നിന്നും 6000ല്‍ അധികം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 3 ദിവസങ്ങളിലായി നടക്കുന്ന  സര്‍ഗ്ഗസംഗമത്തിന്റെ ആദ്യദിനത്തില്‍ 20 വേദികളിലായി 41 മത്സരയിനങ്ങള്‍ നടന്നു.



Post a Comment

0 Comments