Breaking...

9/recent/ticker-posts

Header Ads Widget

എ.എസ്.ചന്ദ്രമോഹനനെ ആദരിച്ചു.



`ഹൃദയഗാഥ' കവിത സമാഹാര രചയിതാവ് എ.എസ്.ചന്ദ്രമോഹനനെ ആണ്ടൂര്‍ എന്‍.എസ്.എസ്. കരയോഗം പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. കരയോഗം പ്രസിഡന്റ് വി.എസ്. ശശികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി അജികുമാര്‍ മറ്റത്തില്‍ റിപ്പോര്‍ട്ടും കണക്കും  അവതരിപ്പിച്ചു. 

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചെറുവള്ളി കുടുംബം ഏര്‍പ്പെടുത്തിയ വിദ്യാലക്ഷ്മി സ്‌ക്കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡുകളും,  കരയോഗ സ്‌ക്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. എ.എസ്. ചന്ദ്രമോഹനന്‍, സി.കെ.രാജേഷ്‌കുമാര്‍ , ജനാര്‍ദ്ദന കൈയ്മള്‍, കെ.ബി.മധുകുമാര്‍, സഹദേവ കൈയ്മള്‍  തുടങ്ങിയവര്‍  പ്രസംഗിച്ചു.



Post a Comment

0 Comments