ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരായി ജാഗ്രതാ ജ്യോതി തെളിയിച്ചു.
ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ലഹരിക്കെതിരായി ജാഗ്രതാ ജ്യോതി ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. മഹേഷ് കെ.എല്‍. ലഹരിവിരുദ്ധ സന്ദേശവും, ലഹരിവിരുദ്ധ ലഘുലേഖയുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സോമി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ മിനി ജറോം, PTA പ്രസിഡന്റ് സജു കൂടത്തിനാല്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി, അധ്യാപകരായ ജിജി ചെറിയാന്‍, നൈസ് ജോര്‍ജ്ജ് , വോളണ്ടിയര്‍ ലീഡേഴ്‌സ് അന്‍വിന്‍, കെല്‍വിന്‍, അലീന ഷിബു, ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കല്‍ കവലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി. ലഹരിക്കെതിരെ ഫ്‌ളാഷ് മോബും ,പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.
0 Comments