Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാടശേഖരത്ത് നെല്‍കൃഷി ആരംഭിച്ചു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്ത് നെല്‍കൃഷി ആരംഭിച്ചു. ചേര്‍പ്പുങ്കല്‍  പാടശേഖരത്തില്‍  ഒരേക്കറിലാണ് NSS unit ന്റെ നേതൃത്വത്തില്‍ വിത്ത് വിതച്ചത്. മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ  മാത്യു തോമസ് മൂന്നുപീടിക കുട്ടികള്‍ക്ക്  മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. 


കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ജറോം , പ്രിന്‍സിപ്പല്‍ റവ.ഫാ. സോമി മാത്യു കുറ്റിയാനിക്കല്‍ , ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, ആന്റോ ജോര്‍ജ്ജ്, NSS പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധുറാണി പി.ജെ, വോളണ്ടിയര്‍ ലീഡേഴ്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്കി.




Post a Comment

0 Comments