Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.



മൂന്നാനിയില്‍ സ്വകാര്യ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പും സര്‍വീസ് സെന്ററും ആരംഭിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ നഗരസഭ ഭരണകൂടം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. നഗരസഭ  നല്‍കിയ അനുമതികള്‍ റദ്ദാക്കി മൂന്നാനി പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യു ധര്‍ണ ഉദ്ഘാടനം ചെയ്തു. 


.

കോണ്‍ഗ്രസ് വികസനത്തിനോ വ്യവസായികള്‍ക്കോ എതിരല്ലെന്നും വികസനത്തിന്റെ പേരില്‍ പ്രദേശവാസികളെ ദുരിതത്തിലാക്കാന്‍ അനുവദിക്കില്ല എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്  എന്നും ഫില്‍സണ്‍ മാത്യൂസ് വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടന്‍, പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് മണര്‍കാട്ട്, സാബു അബ്രഹാം, തോമസ് ആര്‍.വി ജോസ്, ഷോജി ഗോപി, ബിജോയി എബ്രാഹം, തോമസ് കുട്ടി നെച്ചിക്കാട്ട്, പ്രിന്‍സ് വി.സി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍, ലീലാമ്മ ജോസഫ് പുളിക്കന്‍ , പ്രേംജിത്ത് ഏര്‍ത്തയില്‍ ,രാഹുല്‍ പിഎന്‍ആര്‍,പയസ് മാണി, കെ.ജെ ദേവസ്യ, രാജു കൊക്കോപ്പുഴ, കിരണ്‍ അരീക്കല്‍, ടോണി തൈപ്പറമ്പില്‍ ,കെ.ഗോപി,വക്കച്ചന്‍ മേനാംപറമ്പില്‍ ബിനോയി ചൂരനോലി, മാത്യു കണ്ടത്തിപ്പറമ്പില്‍, മനോജ് വള്ളിച്ചിറ ,സോണി ഓടച്ചുവട്ടില്‍, സത്യനേശന്‍ തോപ്പില്‍, ബാബു കുഴിവേലില്‍,  ജോസ് പനയ്ക്കച്ചാലില്‍, ബിബിന്‍ പൂവക്കുളം, ബിജു ഞെട്ടനൊഴുകയില്‍, ജോയിച്ചന്‍ പൊട്ടങ്കുളം, ടെന്‍സന്‍ വലിയ കാപ്പില്‍, അപ്പച്ചന്‍ പാതിപുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments