സിപിഎം അതിരമ്പുഴ, മാന്നാനം ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും യുഡിഎഫും നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സിപിഎം ജില്ലാ കമ്മറ്റിയംഗവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജന സെക്രട്ടറിയുമായ ഇ എസ് ബിജു ധര്‍ണ ഉദ്ഘാടനം ചെയ്തു.
0 Comments