Breaking...

9/recent/ticker-posts

Header Ads Widget

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് വീഴ്ച പറ്റിയതായി CPM കേന്ദ്ര കമ്മറ്റിയംഗം പി.കെ ശ്രീമതി



കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് വീഴ്ച പറ്റിയതായി  CPM  കേന്ദ്ര കമ്മറ്റിയംഗം  പി.കെ ശ്രീമതി പറഞ്ഞു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദൗര്‍ഭാഗ്യകരമാണെന്നും PK ശ്രീമതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അവര്‍ കോട്ടയത്ത് പറഞ്ഞു. എഡിഎമ്മിന്റെ യാത്രയയപ്പ് വേദിയില്‍ പോയി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഇങ്ങനെയൊരു പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല. അത് വീഴ്ചയാണ്. 


വിഷയത്തില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും. തെറ്റ് പറ്റി എന്ന് കണ്ടെത്തിയാല്‍ മൂകമായി ഇരിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഎം, ഇതില്‍ നടപടിയുണ്ടാകും. എഡിഎമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്ന് അന്വേഷിക്കട്ടെയെന്നും, അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നും പി.കെ ശ്രീമതി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

0 Comments