ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷം വര്‍ണാഭമായി. തിന്‍മയ്ക്ക് മേല്‍ നന്മയുടെ വിജയമാണ് ദീപാവലി ആഘോഷം . ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരം നല്‍കിയുമാണ് നാടെങ്ങും ദീപാവലി ആഘോഷം നടന്നത്.
സന്ധ്യാദീപങ്ങള്‍ തെളിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ദിപാവലി ആഘോഷിച്ചു. കിടങ്ങൂര്‍ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ ചുറ്റുവിളക്കുകളുടെയും മണ്‍ചിരാതുകളുടെയും ദീപപ്രഭയില്‍ ദീപാവലി ആഘോഷം നടന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നിറദീപങ്ങള്‍ തെളിച്ചത്.
0 Comments