Breaking...

9/recent/ticker-posts

Header Ads Widget

60 -ാം ജന്മദിന സമ്മേളനം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കരയില്‍



കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് 60 -ാം ജന്മദിന സമ്മേളനം കോട്ടയം തിരുനക്കരയില്‍ നടന്നു. പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. 1964ല്‍ ഭാരതകേസരി മന്നത്ത് പത്മനാഭന്‍ തിരിതെളിച്ച്  ആരംഭം കുറിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടി  രൂപം കൊണ്ട തിരുനക്കരയില്‍ തന്നെ 60-ാം വാര്‍ഷികമാഘോഷിക്കാന്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.


 കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യും എന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും കൂടതല്‍ ജനാധിപത്യ വിശ്വാസികള്‍ മോദിയുടെ പിന്നില്‍ അണിനിരക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ സജി പറഞ്ഞു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ.ദിനേശ് കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബാലു ജി വെള്ളിക്കര, ലൗജിന്‍ മാളിയേക്കല്‍, രജിത്ത് എബ്രാഹം തോമസ്, മോഹന്‍ദാസ് ആമ്പലാറ്റില്‍, ജോയി സി കാപ്പന്‍, എല്‍.ആര്‍ വിനയചന്ദ്രന്‍, കോട്ടയം ജോണി, ഗണേഷ് ഏറ്റുമാനൂര്‍, റ്റിജോ കൂടുമ്മേക്കാട്ടില്‍, അഡ്വ.മഞ്ചു കെ.നായര്‍, രാജേഷ് ഉമ്മന്‍ കോശി, വിനയ് നാരായണന്‍, സുമേഷ് നായര്‍, രശ്മി എം.ആര്‍, ജോജോ പനക്കല്‍,  വിനോദ്കുമാര്‍ വി.ജി, ഷൈജു കോശി, മാത്യു കെ.വി, കെ. ഉണ്ണികൃഷ്ണന്‍, അഡ്വ. രാജേഷ്, അഡ്വ. എന്‍.സി. സജിത്ത്, എസ്.രാമചന്ദ്രന്‍പിള്ള,ജോഷി കൈതവളപ്പില്‍, ബിജു കണിയാമല, ടോമി താണോലില്‍, സന്തോഷ്  പ്രശാന്ത് ആളൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments