ഏറ്റുമാനൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ബസ് ബേയിലെ വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും മറ്റ് പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഇരിപ്പിടങ്ങളും തറയും കഴുകി വൃത്തിയാക്കി. ശുചീകരണ പരിപാടി നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ഡോ.വി. വി സോമന്‍, സെക്രട്ടറി ജി വിനോദ്, ട്രഷറര്‍ സഹസ്രനാമ അയ്യര്‍, ജോയിന്റ് സെക്രട്ടറി അനീഷ്, സെബാസ്റ്റ്യന്‍, അനൂപ് പിഷാരടി, PM സോമന്‍, മോഹന്‍ തലമടയില്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments