Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു.



ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായി ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐ, വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ആയാണ് ശാസ്ത്രമേള നടന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച ശാസ്ത്ര, ഗണിത ശാസ്ത്ര ഐടി മേളകളാണ് നടന്നത്.വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ ഐ.ടി മേള നടന്നു. ഡിജിറ്റല്‍ പെയിന്റിംഗ്, ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളാണ് ഐ.ടി മേളയുടെ ഭാഗമായി നടന്നത്. 

.

ഗണിത ശാസ്ത്രമേള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ടി.ടി.ഐ എന്നിവിടങ്ങളിലായി നടന്നു. ചാര്‍ട്ട് നിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍, വിവിധ സ്റ്റില്‍ മോഡലുകളുടെ നിര്‍മ്മാണം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത്. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്ത്രമേള നടന്നത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ക്കിംഗ്, സ്റ്റില്‍ മോഡലുകള്‍ എന്നിവ ശ്രദ്ധേയമായി. ഊര്‍ജ്ജ സംരക്ഷണം, പ്രകൃതി ക്ഷോഭങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനം, ശാസ്ത്രീയമായ കൃഷി, ജലസേചന സംവിധാനങ്ങള്‍, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപകരിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍,  തുടങ്ങിയവ മേളയിലെ വേറിട്ടകാഴ്ചകളായി.

Post a Comment

0 Comments