Breaking...

9/recent/ticker-posts

Header Ads Widget

തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേവസ്വം ഭാരവാഹികള്‍



പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ  തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി  ദേവസ്വം ഭാരവാഹികള്‍   വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായാണ് സ്ത്രീകള്‍ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കുന്നത്. ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. മണ്ഡല മഹോത്സവസമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 27 നാണ് തിരുവാതിരകളി വഴിപാട് നടത്തുന്നത്. 


ഇത്തവണ പകലാണ് വഴിപാട് നടക്കുന്നത്.  വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം.. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്.  തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9388797496, 9447309361, 9447568778 ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് മേളത്രയം, നാട്ടരങ്ങ്, ഗാനമേള, താലപ്പൊലി ഘോഷയാത്ര തുടങ്ങിയ പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍,  സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍   എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments