അതിരമ്പുഴ ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററുകളെ തരംതാഴ്ത്തിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതേ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു. സംസ്ഥാനത്തെ ഒട്ടേറെ ബ്ലോക്കുകളില്‍ ആശുപത്രികളുടെ തരംതാഴ്ത്തല്‍ ഉണ്ടായതിനെത്തുടര്‍ന്ന് പ്രക്ഷോഭം നടന്നുവരികയായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ വിഷയം നിയമസഭയില്‍ അവതരിപ്പിക്കുകയും അനൂപ് ജേക്കബ് എംഎല്‍എ കത്തു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
ഹെല്‍ത്ത് ബ്ലോക്കുകള്‍ റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കണമെന്ന സെപ്റ്റംബര്‍ ആറിലെ ഉത്തരവനുസരിച്ച് ഒരു റവന്യൂ ബ്ലോക്കില്‍ ഒരു ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്ന നിലയില്‍ പുനക്രമീകരണത്തിന് നടപടികള്‍ ആരംഭിച്ചിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്കില്‍ അതിരമ്പുഴ, കുമരകം ഗവണ്‍മെന്റ് ആശുപത്രികള്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററുകളായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇതില്‍ കുമരകത്തെ നിലനിര്‍ത്തി അതിരമ്ബുഴ ഗവണ്‍മെന്റ് ആശുപത്രിയെ തരംതാഴ്ത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വിവിധ പാര്‍ട്ടികളും സംഘടനകളും സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോഴാണ് തരംതാഴ്ത്തല്‍ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. തരംതാഴ്ത്തലിനെ തുടര്‍ന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികളിലായി 9 ജീവനക്കാരെ വിവിധ ആശുപത്രികളിലേക്കു മാറ്റി നിയമിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതോടെ ഇവര്‍ 21ന് അതിരമ്പുഴ ആശുപത്രിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തെ തരം താഴ്ത്തിയതിനെതിരെയും പ്രതിഷേധ സമരം നടന്നുവരികയായിരുന്നു
0 Comments