പ്രതിയായ മകന്‍ അശോകനെ (42) കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. രാജുവിന്റെ മകന്‍ അശോകന്‍ ലഹരിയ്ക്ക് അടിമയായിരുന്നു. രണ്ടു പേരും മാത്രമാണ് നിലവില്‍ വീട്ടില്‍ താമസിക്കുന്നത്. ഇവിടെ ഇതു സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. വീട്ടില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കൊലപാതകം കണ്ടത്. തുടര്‍ന്ന് , നാട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. തുടര്‍ന്ന്, പ്രതിയായ അശോകനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
0 Comments