കേരള കോണ്‍ഗ്രസുകള്‍ ഒരുമിക്കണം എന്ന ആഗ്രഹം പങ്ക് വെച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. കേരള കോണ്‍ഗ്രസിന്റെ 60-ാം ജന്‍മദിന ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി. പാര്‍ട്ടി രൂപീകൃതമായ പ്പോള്‍ സ്ഥാപക നേതാക്കന്‍മാര്‍ മുന്നോട്ട് വെച്ച ആശയങ്ങളുടെ പ്രസക്തി ഇന്ന് വര്‍ധിച്ചിരിക്കുകയാണെന്ന് എം.പി പറഞ്ഞു. ജനാധിപത്യം മതേതരത്വം ഫെഡറലിസം എന്നിവ സംരക്ഷിക്കപ്പെടാന്‍ കേരള കോണ്‍ഗ്രസുകള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണെന്ന് എം.പി പറഞ്ഞു.
0 Comments