Breaking...

9/recent/ticker-posts

Header Ads Widget

' സ്നേഹപൂര്‍വ്വം' കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു



ലോക ഗ്രാമീണ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ആര്‍ജിഎസ്എ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് 'സ്നേഹപൂര്‍വ്വം ' കയ്യെഴുത്ത് മാസിക  പ്രകാശനം ചെയ്തു. കുമരകം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായിരുന്നു. 

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡെയറക്ടര്‍ ഷാജി ക്ലമന്റ് മുഖ്യ പ്രഭാഷണം നടത്തി. വുമണ്‍ എംപവര്‍മെന്റ് ഓഫീസര്‍ ബിന്ദു എ ജോയി, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ അനീസ് ജി, വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ ലൈജു വി എസ്, പി ജെ എബ്രഹാം, ഉഷ സലി, അനൂപ് മോഹന്‍, ഒലീവിയ തോമസ്  തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വനിതകളില്‍ നിന്നും ലഭിച്ച 154 രചനകള്‍ ഉള്‍ക്കൊള്ളിച്ചാണ് മാഗസിന്‍ തയ്യാറാക്കിയത്. മികച്ച മൂന്ന് രചനകള്‍ക്ക് പുരസ്‌കാരം നല്കി ആദരിച്ചു. ജോസഫീന തോമസ് പാമ്പാടി, രേഷ്മ രാജന്‍ വെള്ളൂര്‍, രാജിമോള്‍ കെ ആര്‍ മരങ്ങാട്ടുപള്ളി എന്നിവര്‍ പുരസ്‌കാരം എറ്റുവാങ്ങി.



Post a Comment

0 Comments