കടനാട്ടില്‍ ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെനാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടനാട് കണക്കൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാന്‍സിയുടെ മൃതദേഹം നിലത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിലുമായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
0 Comments