Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിദിനാചരണം



മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിദിനാചരണം നടന്നു. 1984 ഒക്ടോബര്‍ 31 നാണ് ഇന്ദിരാഗാന്ധി അംഗരക്ഷകരുടെവെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത്. കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം ജംഗ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം മുന്‍മന്ത്രി KC ജോസഫ് ഉദ്ഘാടനം ചെയ്തു. ജോസ് കൊല്ലറാത്ത് അധ്യക്ഷനായിരുന്നു.


 മുന്‍ MG വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ദിരാഗാന്ധിയുടെ ഭൗതിക ശരീരത്തോടൊപ്പം ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് റോസക്കുട്ടി ജോര്‍ജിനെ ആദരിച്ചു. അഡ്വ T ജോസഫ് , KM രാധാകൃഷ്ണൻ,  ജാന്‍സ് കുന്നപ്പള്ളി, സുനു ജോര്‍ജ്, VK സുരേന്ദ്രന്‍ , ന്യൂജന്റ് ജോസഫ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments