പാലാ കരൂര്‍ പയപ്പാറില്‍ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. വീടു നിര്‍മ്മാണത്തിനായി കൊണ്ടു വന്ന ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാലാ കരൂര്‍ പയപ്പാര്‍ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണ് ദാരുണമായി മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
.വീടു നിര്‍മ്മാണത്തിനായി പോള്‍ ജോസഫിന്റെ വീട്ടില്‍ എത്തിച്ച ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ചിരുന്ന ഓപ്പറേറ്റര്‍ പുറത്തേയ്ക്കു പോയ സമയത്ത് ഇദ്ദേഹം ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. ഇതിനിടെ മണ്ണില്‍ ചരിഞ്ഞ ഹിറ്റാച്ചി റബ്ബര്‍ മരത്തിലിടിച്ചു റബര്‍ മരത്തിനും ഹിറ്റാച്ചിക്കുമിടയില്‍ പെട്ട് പോള്‍ ജോസഫിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. പാലാ പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments