ജെ. സി. ഐ. പാലാ സൈലോഗ്‌സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ആദരിച്ചു. പൊതുസമൂഹത്തില്‍ ഫയര്‍ഫോഴ്‌സ് ചെയ്യുന്ന നിശബ്ദ സേവനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ് നല്‍കിയത്. ചടങ്ങില്‍ ജെ സി ഐ പാലാ സൈലോഗ്‌സിന്റെ പ്രസിഡന്റ് ജെ. സി.ഓമന രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു,
ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ എസ്. രാധാകൃഷ്ണന്‍ , ഡോക്ടര്‍ സണ്ണി മാത്യു, ലയണ്‍സ് ക്ലബ് ഡിസ്റ്റിക് പ്രോജക്ട് കോര്‍നേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എ. എം. എ.ഖാദര്‍, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് നീരജ് പ്രേമാനന്ദ റാവു, സ്റ്റേഷന്‍ ഓഫീസര്‍ കലേഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നിസ്സാറുദ്ദീന്‍ . ഡോക്ടര്‍ ഡെന്നി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments