രണ്ടു പോലീസുകാര്‍ മാത്രമാണ് ആളുകളെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. കൂടുതല്‍ പോലീസും സ്ഥലത്തെത്തി. അരമണിക്കൂറോളം നീണ്ട വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആളുകളെ അകത്തുകടക്കാന്‍ സമ്മതിച്ചത്. നിക്ഷേപങ്ങള്‍ തിരികെ ലഭിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ റോഡ് ഉപരോധം അടക്കം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് നിക്ഷേപകരുടെ നീക്കം. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ മുന്നോട്ട് പോവുകയാണെന്ന് അഡിമിനിസ്‌ട്രേറ്റര്‍ അറിയിച്ചു. മതിപ്പുവിലയേക്കാള്‍ കൂടുതല്‍ തുക വായ്പയായി നല്കിയ സംഭവത്തില്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
0 Comments