കടനാട് ,കാവുംകണ്ടം ,നീലൂര്‍ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാണി സി.കാപ്പന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചത്. കടനാട് , കാവുംകണ്ടം പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസുകള്‍ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ബസ്സില്‍ കയറുന്നത്. സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ജോലി കഴിഞ്ഞ് മടങ്ങി വരുന്നവര്‍ക്കും വൈകുന്നേരത്തെ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ വൈകുന്നേരത്തെ പുതിയ ട്രിപ്പ് യാത്രാക്ലേശത്തിന് പരിഹാരമാകും. കാവുംകണ്ടം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മാല അണിയിച്ച് ബസ്സിനെ സ്വീകരിച്ചു.
0 Comments